ന്യൂദൽഹി- ബി.ജെ.പി ഭരിക്കുന്ന പത്തു സംസ്ഥാനങ്ങളും എൻ.ഡി.എ ഇതരമുന്നണി നയിക്കുന്ന ഒഡീഷ സംസ്ഥാന സർക്കാറുകളും ഇന്ധനവിലയുടെ നികുതി കുറച്ചു. ഡീസലിന് അഞ്ചും പെട്രോളിന് പത്തും രൂപ എക്‌സൈസ് നികുതിയിൽനിന്ന് കുറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നികുതി കുറക്കാൻ തീരുമാനിച്ചത്. അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ സർക്കാറുകൾ പെട്രോളിനും ഡീസലിനും ഏഴു രൂപയാണ് നികുതി ഇനത്തിൽനിന്നും കുറക്കുക. ഉത്തരാഖണ്ഡ് രണ്ടു രൂപയും കുറക്കും. ഹരിനായ സർക്കാർ 12 രൂപയാണ് കുറക്കുന്നത്.