Sorry, you need to enable JavaScript to visit this website.

12 രൂപ കുറച്ച് യു.പി; ഇന്ധന നികുതിയില്‍  ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍

ലഖ്‌നൗ-കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി കുറച്ചത്.
കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവര്‍ധിത നികുതി കുറച്ചു. അസം, മണിപ്പൂര്‍, കര്‍ണാടക, ഗോവ,ത്രിപുര സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു.ഉത്തരാഖണ്ഡില്‍ പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചു. ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതെരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായതെന്നാണ് വിലയിരുത്തല്‍.
 

Latest News