ന്യൂദൽഹി- ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായപ്പോൾ പിന്തുണയുമായി രാഹുൽ ഗാന്ധിയുടെ കത്ത്. ഷാറൂഖ് ഖാന് അയച്ച കത്തിൽ രാജ്യം നിങ്ങളോടൊപ്പമുണ്ട് എന്നാണ് രാഹുൽ ഗാന്ധി എഴുതിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയെന്ന് ആരോപിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യൻ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ഒരു മാസത്തോളമാണ് ആര്യൻ ഖാൻ ജയിലിൽ കഴിഞ്ഞത്. ബോളിവുഡ് താരങ്ങൾ ഷാറൂഖ് ഖാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.