തെഹ്‌റാന്‍- കൂറ്റന്‍ ഓയില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ സേനയുടെ ശ്രമം ഇറാന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും കപ്പല്‍ ഇപ്പോള്‍ ഇറാനിയന്‍ കടലില്‍ തിരിച്ചെത്തിയെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ എണ്ണ മോഷ്ടിക്കാനാണ് യുഎസ് ശ്രമിച്ചതെന്നാണ് ആരോപണം. ഒമാന്‍ കടലില്‍വെച്ചാണ് അമേരിക്കന്‍ സേനയെ വിജയകരമായി തുരത്തിയതെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഭീമന്‍ എണ്ണക്കപ്പല്‍ ഏറ്റെടുക്കാനുള്ള യുഎസിന്റെ ശ്രമം ഇറാന്‍ വിപ്ലവ ഗാര്‍ഡ് (ഐആര്‍ജിസി) പരാജയപ്പെടുത്തിയത്. കപ്പല്‍ ഇറാനിയന്‍ കടലിലേക്ക് തിരികെ എത്തിച്ചു. ഇറാനിയന്‍ ടാങ്കറില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് എണ്ണ മാറ്റാന്‍ യുഎസ് ശ്രമിച്ചതായും ഇറാന്‍ ചാനലുകള്‍ അവകാശപ്പെട്ടു.