കോഴിക്കോട്- കേരളത്തിൽ ബി.ജെ.പി വൻ പ്രതിസന്ധി നേരിടുകയാണെന്നും സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്‌നിന്ന് സ്വയംമാറി നിൽക്കേണ്ടിയിരുന്നുവെന്നും മുതിർന്ന ബി.ജെ.പി നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ പി.പി. മുകുന്ദൻ. നേതാക്കളുടെ തമ്മിലടിയിൽ പ്രവർത്തകർക്ക് മനംമടുത്ത് തുടങ്ങി. കേന്ദ്രമന്ത്രിയായ മുരളീധരനെ കൊണ്ട് പാർട്ടിക്ക് തന്നെ ഉപകാരമില്ല, പിന്നെയാണോ കേരളത്തിനെന്നും മുകുന്ദരൻ ചോദിച്ചു.
എല്ലാ അർഥത്തിലും വഞ്ചന കാണിക്കുന്ന ഇപ്പോഴത്തെ നേതൃത്വത്തോട് ബലിദാനികൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഉന്നമനത്തിന് ആരോഗ്യകരമായ ചർച്ചകൾക്ക് ഒരുക്കമാണെന്നും ബി.ജെ.പി അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനയച്ച കത്തിൽ മുകുന്ദൻ ചൂണ്ടിക്കാട്ടി. മാതൃഭൂമിയോടായിരുന്നു മുകുന്ദന്റെ പ്രതികരണം.