ന്യൂദൽഹി- ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് ശേഷം ഹിന്ദുത്വ ഭീകരരുടെ സൈബർ ആക്രമണത്തിന് ഇരയായ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഒൻപത് മാസം പ്രായമുള്ള മകൾക്കെതിരെ ബലാത്സംഗ ഭീഷണി. വിരാട് കോലിയുടേയും അനുഷ്‌ക ശർമ്മയുടേയും ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോലി ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കോലിക്കും അനുഷ്‌കയ്ക്കും എതിരെ രംഗത്തെത്തിയ ഹിന്ദുത്വ ഭീകരർ പിന്നീട് ഒൻപത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിരവധി പേർ ട്വീറ്റ് ചെയ്തു.
Kohli and Anushka’s 10-month-old daughter is getting rape threats because he decided to stand by his Muslim teammate, call out bigotry, and say discrimination on the basis of religion is wrong.
— Andre Borges (@borges) October 31, 2021
A 10-month-old child.
This is the India that we let happen.