ന്യൂദല്‍ഹി- നീണ്ട കാത്തിരിപ്പിനുശേഷം അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ് 2021) ഫലം പ്രസിദ്ധീകരിച്ചു. സ്‌കോര്‍ ബോര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഇ-മെയിലില്‍ ലഭിക്കും. ഓണ്‍ലൈനില്‍ nta.ac.in, neet.nta.nic.in എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
കഴിഞ്ഞ വര്‍ഷത്തെ പോലെ റാങ്ക് ജേതാക്കള്‍ക്ക് ഇക്കുറിയും മുഴുവന്‍ മാര്‍ക്കാണ്. ആദ്യ മൂന്ന് റാങ്ക് ജേതാക്കള്‍ 720 മാര്‍ക്കില്‍ 720 ഉം കരസ്ഥമാക്കി. ഹൈദരബാദിലെ മൃണാല്‍ കുട്ടേരിക്കാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്. ദല്‍ഹിയിലെ തന്മയ് ഗുപ്ത രണ്ടാം റാങ്കും മുംബൈയിലെ കാര്‍ത്തിക ജി നായര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം സ്ഥാനം കാര്‍ത്തികക്ക്.