പത്തനംതിട്ട- ആഭാസകരമായ സംസാരത്തിലൂടെ മത വിദ്വേഷം വളര്‍ത്തുന്ന വാര്‍ത്ത നല്‍കിയ നമോ ടി വി ഉടമ യും അവതാരകയും അറസ്റ്റില്‍.
ഉടമ രഞ്ജിത്ത് ടി. എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഇവര്‍ക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 153 എ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികള്‍ സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.