ലഖ്‌നൗ- ലൈംഗികാതിക്രമം നടത്തിയെന്ന വാടക്കാരിയുടെ പരാതിയില്‍ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. വൈദ്യുതി ബില്ലിന്റെ പേരിലാണ് കെട്ടിട ഉടമയും ബന്ധുക്കളും തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്നും ബ്ലൗസ് വലിച്ചു കീറിയതെന്നും യുവതി പരാതിപ്പെട്ടു.
പി.ജി.ഐ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ടെലിബാഗ് പ്രദേശത്താണ് സംഭവം. കെട്ടിട ഉടമ ഗോകര്‍ണ പാലിനും ഭാര്യക്കുമെതിരെ കേസ് ഫയല്‍ ചെയ്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
പരാതിക്കാരി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോകര്‍ണ പാല്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതും ബ്ലൗസ് വലിച്ചുകീറിയതും. ഗോകര്‍ണിനോടൊപ്പം ഭാര്യ ജയപാലും മകള്‍ ഖുശ്ബുവൂം തന്നെ മര്‍ദിച്ചുവെന്ന് യുവതി പറഞ്ഞു. കൂടെ ഉണ്ടായിരുന്ന ഇന്ദു വിളിച്ചതിനെ തുടര്‍ന്ന് മറ്റു താമസക്കാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പരാതിയില്‍ പറഞ്ഞു.
ലൈംഗികാതിക്രമത്തിന് കേസെടുത്ത് അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ് എ.ഡി.സി.പി ഖാസിം ആബിദി പറഞ്ഞു.