മുംബൈ- വാട്‌സ്ആപ്പ് ചാറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചുവെന്ന് കരുതാനാവില്ലെന്ന് പ്രത്യേക കോടതി.
ആഡംബര കപ്പലില്‍നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആചിത് കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് പ്രത്യേക കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആചിത് കുമാര്‍ ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചുവെന്നതിന് വാട്‌സ്ആപ്പ് ചാറ്റ് മാത്രം തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
22 കാരനായ കുമാറിന് ഒക്ടോബര്‍ 30നാണ് പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീല്‍ ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിലാണ് വാട്‌സ്ആപ്പ് ചാറ്റ് പരാമര്‍ശിച്ചിരിക്കുന്നത്.