കൊച്ചി- പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ സിലിണ്ടറിന് 266 രൂപ കൂട്ടി. ദല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1734 രൂപയില്‍ നിന്നും 2000 രൂപ കടന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയും കോര്‍പറേഷന്‍ എന്നീ പെട്രോളിയും കമ്പനികളുടെ സംയുക്ത യോഗത്തിന് ശേഷമാണ് വിലവര്‍ധന പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്ലാ വിഭാഗം എല്‍ പി ജി സിലിണ്ടറുകള്‍ക്കും കഴിഞ്ഞ ഒക്ടോബര്‍ ആറിന് 15 രൂപ വര്‍ധിപ്പിച്ചിരുന്നു.