Sorry, you need to enable JavaScript to visit this website.

വീണ്ടും ഉണര്‍ന്ന് വിദ്യാലയങ്ങള്‍; വിദ്യാര്‍ത്ഥികള്‍ക്കും  രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട- മന്ത്രി വി. ശിവന്‍ കുട്ടി

തിരുവനന്തപുരം- കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനായി വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍,വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവേശനോത്സവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടന്ന് പറഞ്ഞ അദ്ദേഹം കേരള ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും രക്ഷിതാക്കള്‍ക്കൊപ്പമുവുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവിദ്യാഭ്യാസ വകുപ്പുകള്‍ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്. അക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Latest News