ടോക്കിയോ- ബാറ്റ്മാനിലെ ജോക്കര്‍ വേഷത്തിലെത്തിയ 24കാരന്‍ ടോക്കിയോയില്‍ ഓടുന്ന ട്രെയ്‌നില്‍ കത്തി വീശി യാത്രക്കാരെ ആക്രമിച്ചു. പത്തോളം പേര്‍ക്ക് പരിക്കുണ്ട്. അക്രമി ട്രെയ്‌നിനുള്ളില്‍ തീയിടുകയും ചെയ്തു. ഹലോവീന്‍ പാര്‍ട്ടിക്കു പോകുകയായിരുന്നവരാണ് യാത്രക്കാരില്‍ ഏറെ പേരും. അക്രമം നടത്തിയ യുവാവിനെ പോലീസ് സംഭവസ്ഥലത്തുവച്ചു തെന്ന അറസ്റ്റ് ചെയ്തു. ജാപനീസ് സമയം ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ടോക്കിയോയില്‍ നിന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ ഷിന്‍ജുകുവിലേക്കു പോകുകയായിരുന്ന ട്രെയ്‌നിലാണ് സംഭവം.
ട്രെയ്‌നില്‍ ഒരു ദ്രാവകം ഒഴിച്ച് അക്രമി തീയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹലോവീന്‍ തമാശക്കളി ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ ട്രെയ്‌നിനുള്ളില്‍ ഓടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ട്രെയ്ന്‍ അടിയന്തിരമായി നിര്‍ത്തിയതോടെ നിരവധി യാത്രക്കാര്‍ രക്ഷതേട് വിന്‍ഡോകളിലൂടെ പുറത്തേക്കു ചാടി.
Someone set a train in fire in Tokyo (Keio line)
— Francisco Presencia (@FPresencia) October 31, 2021
Stay safe folks! https://t.co/ak5OEAckGb#京王線 #事件 pic.twitter.com/PBGlTofDwm