മാണിക്യ മലരായ പൂവി... വൈറലായി അഡാറ് ലവിലെ 'പഴയ' പാട്ട് (വീഡിയോ)

നവാഗതരായ ഒരു പറ്റം യുവതീ യുവാക്കളെ അണിനിരത്തി ഉമർ ലുലു എഴുതി സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന പ്രണയ സിനിമയിലൂടെ ഒരു പഴയ മാപ്പിളപ്പാട്ട് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു.  പ്രവാചക പത്‌നി ഖദീജയെ പറ്റിയുള്ള മാണിക്യ മലരായ പൂവി... എന്ന പി.എം.എ ജബ്ബാറിന്റെ ആ പഴയ വരികൾ ഷാൻ റഹ്മാന്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ പാടിയിരിക്കുന്നു. പുതുമുഖങ്ങളുടെ പ്രണയം തുളുമ്പുന്ന രംഗങ്ങളാണ് ഈ പാട്ടിനുടനീളം അകമ്പടി.  വെള്ളിയാഴ്ച പുറത്തു വിട്ട അഡാറിലെ ഈ ആദ്യ ഗാനം രണ്ട് ലക്ഷത്തോളം പേരാണ് യൂട്യൂബിൽ മാത്രം ആസ്വദിച്ചത്.

വീഡിയോ കാണാം
 

Latest News