Sorry, you need to enable JavaScript to visit this website.

ലാഭം മറച്ചുവെച്ച് നികുതി വെട്ടിക്കാനാവില്ല, ആഗോള മിനിമം നികുതിക്ക് ജി-20 അംഗീകാരം

റോം- വന്‍കിട ബിസിനസുകാര്‍ ലാഭം മറച്ചുവെച്ച് നികുതി വെട്ടിക്കുന്നത് തടയാന്‍ ആഗോള മിനിമം നികുതി സമ്പ്രദായത്തിന് ജി 20 ഉച്ചകോടി അംഗീകാരം നല്‍കി. ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാനും വന്‍രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ തീരുമാനമായി.
രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് രാഷ്ട്രനേതാക്കള്‍ മുഖാമുഖമിരുന്നുള്ള ഉച്ചകോടി നടക്കുന്നത്. ദരിദ്ര രാജ്യങ്ങള്‍ക്ക് കടാശ്വാസം നീട്ടണമെന്ന ആവശ്യത്തെ ഉച്ചകോടി പിന്തുണയ്ക്കുകയും 2022 പകുതിയോടെ ലോക ജനസംഖ്യയുടെ 70 ശതമാനത്തിനും വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

റോമില്‍ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്ന ഇറ്റലി, യോഗത്തിന്റെ ആദ്യ ദിവസത്തെ പ്രധാന അജണ്ടയായി ആരോഗ്യത്തെയും സമ്പദ്വ്യവസ്ഥയെയുമണ് പ്രതിഷ്ഠിച്ചത്.  കൂടുതല്‍ സങ്കീര്‍ണമായ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നാണ്.

കൊറോണ വൈറസ് പ്രതിസന്ധി അവസാനിപ്പിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് എടുത്തുകാണിക്കാനായി വെളുത്ത കോട്ട് ധരിച്ച ഡോക്ടര്‍മാരും റെഡ് ക്രോസ് ഉദ്യോഗസ്ഥരും ഫോട്ടോയ്ക്കായി നേതാക്കള്‍ക്കൊപ്പം അണി ചേര്‍ന്നു.
മഹാമാരി മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ, ന്യായവും തുല്യവുമായ നികുതി വരെ, ഒറ്റയ്ക്ക് പോകുന്നത് അസാധ്യമാണെന്നും സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി പറഞ്ഞു.

Latest News