Sorry, you need to enable JavaScript to visit this website.

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട  സമുച്ചയത്തിലെ ഷോപ്പുകള്‍ ഒഴിയണം; നോട്ടീസ് നല്‍കി

കോഴിക്കോട്- കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ്. ബലക്ഷയം കാരണം അറ്റകുറ്റപ്പണി തുടങ്ങുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 31 നകം കടകളൊഴിയണമെന്നാണ് കെടിഡിഎഫ്‌സി നോട്ടീസില്‍ പറയുന്നത്. ഒരു വര്‍ഷമായി ഇവിടെ കച്ചവടം നടത്തി വരുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരുമായി നിലവിലുള്ള കരാര്‍ റദ്ദാക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ അറ്റകുറ്റപ്പണി കഴിഞ്ഞാല്‍ ഇതേസ്ഥലത്ത് കച്ചവടം തുടരാനാവുമോയെന്ന് നോട്ടീസില്‍ പരാമര്‍ശമില്ല.
കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്നും അറ്റകുറ്റപ്പണി ആവശ്യമാണെന്നുമുള്ള മദ്രാസ് ഐഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. 75 ലക്ഷം രൂപയുടെ സുരക്ഷാ നിക്ഷേപമാണ് കടമുറി വാടകയ്ക്ക് എടുത്തവര്‍ കെടിഡിഎഫ്‌സിക്ക് നല്‍കിയത്. വലിയ തുക ദിവസ വാടകയുമുണ്ട്. മതിയായ സമയം പോലും നല്‍കാതെ കടമുറികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഇവര്‍ ആരോപണമുന്നയിക്കുന്നുണ്ട്.
 

Latest News