Sorry, you need to enable JavaScript to visit this website.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ പിടിയില്‍

കോഴിക്കോട്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കല്‍പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്‌ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് അറസ്റ്റിന് ആസ്പദമായ സംഭവം. സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ബുധനാഴ്ച പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. പിന്നാലെ പാസ്റ്ററെ കല്‍പത്തൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
 

Latest News