Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാം; എൻ.ടി.എയ്ക്ക് സുപ്രീം കോടതിയുടെ അനുമതി

ന്യൂദൽഹി-  2021ലെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതി അനുമതി നൽകി. പരീക്ഷ എഴുതിയ 16 ലക്ഷം വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. സെപ്റ്റംബർ 12നാണ് പരീക്ഷ നടന്നത്. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തെറ്റായ സീരിയൽ നമ്പറുകളുള്ള ചോദ്യപേപ്പറുകളും ഉത്തര കടലാസ്സുകളും കൈമാറിയെന്ന് ആരോപിച്ച് വൈശാനവി ഭോപ്പാലി, അഭിഷേക് ശിവജി എന്നിവർക്ക് നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പരീക്ഷാ ഫലം പുറത്തുവിടുന്നത് വൈകിയാൽ അത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കാട്ടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു വിദ്യാർഥികൾക്കായി പരീക്ഷാ ഫലം തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചത്.
 

Latest News