Sorry, you need to enable JavaScript to visit this website.

റിയാസ് സ്ഥാനം ഒഴിഞ്ഞു; ഡിവൈഎഫ്‌ഐ  അഖിലേന്ത്യ പ്രസിഡന്റായി എ.എ റഹിം

തിരുവനന്തപുരം- ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല എ.എ.റഹിമിന്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് റഹിം ആ സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റിയാണ് റഹിമിനെ തിരഞ്ഞെടുത്തത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിഞ്ഞത്. ദേശീയ തലത്തിലേക്കു കേരളത്തില്‍ നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവര്‍ത്തന മേഖല മാറ്റുന്നത്.  സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹിം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ വര്‍ക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.
 

Latest News