ന്യൂദല്‍ഹി-കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനിതാ കര്‍ഷകര്‍ക്ക് നേരെ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി. ഹരിയാന അതിര്‍ത്തിയായ ബഹാദൂര്‍ഗഡിലാണ് ഇന്ന് പുലര്‍ച്ചെ 5: 30 നായിരുന്നു അപകടം.
പഞ്ചാബിലെ മന്‍സ ജില്ലയില്‍ നിന്നുളഅള അമര്‍ജീത് കൗര്‍, ഗുര്‍മൈല്‍ കൗര്‍, ഹര്‍ന്ദര്‍ കൗര്‍ എന്നിവരാണ് മരിച്ചത്. സമരത്തില്‍ പങ്കെടുത്ത ഇവര്‍ നാട്ടിലേക്ക് മടങ്ങാനായി വാഹനം കാത്ത് ഫൂട്ട്പാത്തില്‍ ഇരിക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിയില്‍വെച്ചുമാണ് മരിച്ചത്. അപകടം ഉണ്ടായ ഉടന്‍ ട്രക്ക് െ്രെഡവര്‍ ഓടി രക്ഷപ്പെട്ടതായും കര്‍ഷകര്‍ പറയുന്നു. അപകടം സംബന്ധിച്ച് ചില സംശയങ്ങളുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.അടുത്തിടെയാണ് ഉത്തര്‍പ്രദേശിലെ ലംഖിപൂരില്‍ കര്‍ഷകരുടെ പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ കാറിടിച്ച് കയറ്റി ഒമ്പത് പേരെ കൊലപ്പെടുത്തിയത്.