ഹൈദരാബാദ്- ഡോക്ടറുടെ തലയില്‍ ഫാന്‍ പൊട്ടിവീണതില്‍ വേറിട്ട പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. ഹൈദരാബാദ് ഉസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. തലയില്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു പ്രതിഷേധം. ഡ്യൂട്ടി ഡോക്ടറുടെ തലയിലാണ് ഫാന്‍ പൊട്ടിവീണ് പരുക്കേറ്റത്.
ആശുപത്രിയില്‍ ഫാന്‍ പൊട്ടി വീഴുന്നത് പതിവാണെന്നും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പരുക്കേല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നുമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്. അധികൃതര്‍ മൗനം പാലിക്കുന്നതിനാലാണ് വ്യത്യസ്തവും സമാധാനപരവുമായ പ്രതിഷേധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായത്. സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്‍കി.