ഭോപ്പാല്‍- അഴുക്കുചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകിയ സംഭവത്തില്‍ പച്ചക്കറി വില്‍പ്പനക്കാരനെതിരെ കേസ്. ഭോപ്പാലില്‍ അഴുക്കുചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകുന്ന പച്ചക്കറിക്കാരന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ പച്ചക്കറി വില്‍പനക്കാരനെ വിലക്കുന്നതു കേള്‍ക്കാം. ഈ വെള്ളത്തില്‍ കഴുകിയ പച്ചക്കറി കഴിച്ചാല്‍ പലര്‍ക്കും അസുഖം വരുമെന്ന് വീഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ടെങ്കിലും പച്ചക്കറി വില്‍പനക്കാരന്‍ ഇത് മുഖവിലക്കെടുക്കാതെ അഴുക്കുവെള്ളത്തില്‍ കഴുകുന്നത് തുടര്‍ന്നു.
വീഡിയോ കണ്ടാല്‍ ആരും പച്ചക്കറി വാങ്ങാനെത്തില്ല, ഈ പച്ചക്കറി കഴിച്ചാല്‍ ആളുകള്‍ അസുഖം വരും എന്നെല്ലാം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതൊന്നും വകവെക്കാതെ അഴുക്കുവെള്ളത്തില്‍ കഴുകുകയാണ് പച്ചക്കറി വില്‍പനക്കാരന്‍. വീഡിയോ ജില്ലാ കലക്ടര്‍ക്കര്‍ അവിനാഷ് ലവാനിയയ്ക്കടക്കം ട്വിറ്ററില്‍ ടാഗ് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
सावाधान देखिए आपकी सेहत से कैसे हो रहा खिलवाड़, कंही पर ऐसी सब्जी तो नही खरीद रहे ,भोपाल के सिंधी कॉलोनी में नाली के पानी से धुक रही सब्जी @bhupendrasingho जी @CollectorBhopal @digpolicebhopal मामले पर संज्ञान लेकर उचित कार्यवाही का आग्रह है , @KamalPatelBJP @DrPRChoudhary pic.twitter.com/10Em39YxPz
— sudhirdandotiya (@sudhirdandotiya) October 26, 2021