പുലി പിടിച്ച കുട്ടിയുടെ മൃതദേഹം തല വേര്‍പെട്ട നിലയില്‍

തൃശൂര്‍- അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ പുലി പിടിച്ച നാലരവയസ്സുകാരന്റെ മൃതദേഹം കഴുത്ത് വേര്‍പെട്ട നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളിയുടെ മകന്‍ സെയ്തുളിനെയാണു പുലി പിടിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. രണ്ടര മണിക്കൂര്‍ തിരച്ചിലിനൊടുവിലാണ് മൃതദേഹം കാട്ടിനുള്ളില്‍ കണ്ടെത്തിയത്.
 

Latest News