ഹിമാചല്‍ ഗ്രാമത്തില്‍ 15 വീടുകള്‍ കത്തിച്ചാമ്പലായി, ഒരാള്‍ക്ക് പരിക്ക്

കുളു- ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ അഗ്നിബാധയില്‍ 15 വീടുകള്‍ കത്തിച്ചാമ്പലായി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കുളുവിലെ മാലന ഗ്രാമത്തില്‍ തീപ്പിടിത്തമുണ്ടായത്.
വീടുകള്‍ നഷ്ടപ്പെട്ട് ദുരിതത്തിലായവര്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.തീപ്പിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു.

 

Latest News