കൊച്ചി-അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ വെച്ച് രണ്ടാം ഘട്ടം ടാബുകളുടെ വിതരണ ഉല്‍ഘാടനം പ്രസിഡന്റ് മോഹന്‍ലാല്‍ മൂന്നു കുട്ടികള്‍ക്ക് വളരെ ലളിതമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ഇടവേള ബാബു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒന്നാം ഘട്ടം 100 ടാബുകള്‍ വിതരണം ചെയ്തപ്പോള്‍ അതിനായി സ്വീകരിച്ച അപേക്ഷകളില്‍ നിന്നും തീര്‍ത്തും അര്‍ഹരായവരെ തുടര്‍ന്നും കണ്ടെത്തിയാണ് രണ്ടാം ഘട്ട വിതരണം നടത്തുന്നത്. തെരഞ്ഞെടുത്ത ബാക്കിയുള്ളവര്‍ക്ക് അതാതു സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതാണ്.