ചെന്നൈ- തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പടക്ക കടയിലുണ്ടായ തീപിടിത്തം സമീപത്തെ ബേക്കറിയിലേക്ക് പടരുകയും ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തത് അപകടത്തിന്റെ കാഠിന്യം കൂട്ടി. പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. മുരുകന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിത്തമുണ്ടായത്.
ജില്ലാ കലക്ടര്‍ പി.എന്‍ ശ്രീധര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
அடையாளம் தெரியாத அளவுக்கு உடல்கள் சேதம் ஆகியுள்ளது... pic.twitter.com/TPp2eUMtZC
— ABDUL BARI A (@TAMILNADU90001) October 26, 2021