Sorry, you need to enable JavaScript to visit this website.

അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കും കലാമണ്ഡലം ഫെലോഷിപ്പ്

തൃശൂര്‍- 2020 -ലെ കലാമണ്ഡലം ഫെലോഷിപ്പുകളും അവാര്‍ഡ്-എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കുമാണ് ഫെലോഷിപ്പുകള്‍. 50,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

കെ.ബി രാജാനന്ദിനാണ് സമഗ്ര സംഭാവനയ്ക്കുള്ള എം.കെ.കെ നായര്‍ പുരസ്‌കാരം. 30,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവപ്രതിഭ പുരസ്‌കാരം (10000 രൂപയും കീര്‍ത്തിപത്രവും ഫലകവും) കലാമണ്ഡലം ഐശ്വര്യക്കും സമ്മാനിക്കും.  

മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം കെ.പി. അച്യുതന്‍, കലാമണ്ഡലം രാജന്‍, കലാമണ്ഡലം അച്യുത വാരിയര്‍, അപ്പുണ്ണി തരകന്‍, സരോജിനി നങ്ങ്യാരമ്മ, പല്ലവി കൃഷ്ണന്‍, കുഞ്ചന്‍ സ്മാരകം ശങ്കരനാരായണന്‍, എന്‍.കെ. മധുസൂദനന്‍ എന്നിവര്‍ക്കാണ് കലാമണ്ഡലം അവാര്‍ഡുകള്‍.  30000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മഠത്തിലാത്ത് ഗോവിന്ദന്‍കുട്ടി നായര്‍ (മച്ചാട ഉണ്ണിനായര്‍) (എ.എസ്.എന്‍ നമ്പീശന്‍ പുരസ്‌കാരം), അഡ്വ.സി.കെ. നാരായണന്‍ നമ്പുതിരി (മുകുന്ദരാജ സ്മൃതി പുരസ്‌കാരം) ഡോ. സുമിതാ നായര്‍ (കലാരത്നം എന്‍ഡോവ്മെന്റ്), കലാമണ്ഡലം അനില്‍കുമാര്‍. പി (വി.എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ്), കലാമണ്ഡലം കൃഷ്ണേന്ദു (പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം), മരുത്തോര്‍വട്ടം കണ്ണന്‍ (വടക്കന്‍ കണ്ണന്‍നായര്‍ സ്മൃതി പുരസ്‌കാരം), കരിവെള്ളൂര്‍ രത്നകുമാര്‍ ( കെ.എസ്. ദിവാകരന്‍നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം), നെടുമ്പുള്ളി രാംമോഹന്‍ (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്മെന്റ്), ജനകാശങ്കര്‍. പി (ബ്രഹ്‌മശ്രീ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് എന്‍ഡോ വ്മെന്റ്), കലാമണ്ഡലം ഗോപിനാഥപ്രഭ (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്) എന്നിവര്‍ എന്‍ഡോവ്മെന്റുകള്‍ക്കും അര്‍ഹരായി.

 

Latest News