ശ്രീനഗര്‍- മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും.
ആര്യന്‍ ഖാനെ തെറ്റായാണ് അറസ്റ്റ് ചെയ്തതെന്നും അയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈവശം വെക്കുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
കുട്ടികളെ പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്നും ജയിലിലേക്ക് അയക്കുകയല്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ നാളെ വാദം പൂര്‍ത്തിയാകുന്നതുവരെ ആര്യന്‍ ജയിലില്‍ കഴിയേണ്ടിവരും.