തിരുവനന്തപുരം-ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് പിന്തുണയുമായി സി.പി.എം. നിയമപ്രകാരം നടത്താനുള്ള കാര്യങ്ങൾ മാത്രമാണ് ഷിജു ഖാൻ ചെയ്തതെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഏഴ് മാസങ്ങൾകൊണ്ടാണ് ദത്ത് നടപടി ശിശുക്ഷേമ സമിതി പൂർത്തിയാക്കുന്നത്. എന്നാൽ ഈ സമയത്ത് ആരും തന്നെ അവകാശവാദവുമായി രംഗത്തുവന്നിട്ടില്ലെന്നും നാഗപ്പൻ വ്യക്തമാക്കി. നിലവിൽ ദത്തെടുത്ത തിയതിയും മറ്റു നടപടിക്രമങ്ങളും വെളിപ്പെടുത്താൻ ഷിജുഖാന് സാധിക്കില്ല. നിയമപ്രകാരം ആ സമിതിയുടെ രഹസ്യാത്മകത കാത്തൂസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.