Sorry, you need to enable JavaScript to visit this website.

ഹണിട്രാപ്പിലൂടെ ദമ്പതികള്‍ തട്ടിയത് 20 കോടിരൂപ, കെണിയിലായത് മുന്നൂറോളം പേര്‍

ലഖ്‌നൗ- യു.പിയിലെ ഗാസിയാബാദില്‍ ഹണിട്രാപ്പ് നടത്തി ദമ്പതികള്‍ ഒരു വര്‍ഷത്തിനിടെ തട്ടിയെടുത്തത് 20 കോടി രൂപ. സെക്‌സ് ചാറ്റുകളും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച ശേഷം ഇവര്‍ ഒരു വര്‍ഷത്തിനിടെ കുടുക്കിയത് 300 ഓളം പുരുഷന്മാരെയാണെന്ന് പോലീസ് പറയുന്നു. ബിസിനസുകാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമാണ് ഇവരുടെ വലയില്‍ വീണത്.

യോഗേഷ്- സപ്ന ഗൗതം ദമ്പതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ തേന്‍കെണിയില്‍ കുരുക്കി പണം തട്ടിയെടുത്തത്. മുപ്പതോളം സ്ത്രീകളുടെ സഹായത്തോടെയാണ് സംഘം തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുന്നൂറോളം പേരില്‍നിന്ന് 20 കോടി രൂപ ഒരു വര്‍ഷത്തിനിടെ ദമ്പതികള്‍ സ്വന്തമാക്കി. ദമ്പതികളും സംഘവുമായി ബന്ധമുള്ള മൂന്നുപേരും ഗാസിയാബാദ് രാജ് നഗറിലെ ഒരു ഫ്‌ളാറ്റില്‍നിന്നാണ് അറസ്റ്റിലായത്.

സപ്നയും ഭര്‍ത്താവും വലിയ ആസൂത്രണത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സപ്നയാണ് വെബ്‌സൈറ്റുകളില്‍ പുതിയ ഐഡി ഉണ്ടാക്കുകയും പുരുഷന്മാരുമായി ചാറ്റിംഗ് നടത്തുകയും ചെയ്തിരുന്നത്. മറ്റ് സ്ത്രീകളെ എങ്ങനെ പുരുഷന്മാരെ ഹണിട്രാപ്പില്‍പെടുത്താമെന്ന് ക്ലാസ് എടുത്തിരുന്നതും സപ്നയാണ്. ഇരകള്‍ ഫോണ്‍ വിളിക്കുന്ന ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതും ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുപിടിക്കുന്നതും മറ്റും ഭര്‍ത്താവ് യോഗേഷിന്റെ ജോലിയാണ്.- പോലീസ് പറഞ്ഞു.

 

Latest News