ഹോങ്കോംഗ്- അടുത്തിടെ ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഹോങ്കോംഗിലെ ഓഫീസുകള്‍ അടയ്ക്കും.
ചൈന ചുമത്തിയ നിയമം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് അസാധ്യമാക്കുന്നുവെന്ന് മനുഷ്യാവകാശ സംഘം പറഞ്ഞു.
ആംനസ്റ്റിക്ക് 40 വര്‍ഷത്തിലേറെയായി ഹോങ്കോംഗില്‍ സാന്നിധ്യമുണ്ട്, ഇപ്പോള്‍ അവിടെ രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു - ഒന്ന് നഗരത്തിലും മറ്റൊന്ന് ബാക്കി മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഒക്ടോബര്‍ 31 ഓടെ പ്രാദേശിക ഓഫീസ് അടക്കും, വര്‍ഷാവസാനത്തോടെ മേഖലാ ഓഫീസും മാറും.
ഹോങ്കോംഗിലെ ദേശീയ സുരക്ഷാ നിയമം അട്ടിമറി, തീവ്രവാദം, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ കുറ്റകരമായി നിര്‍വചിക്കുന്നു. വിമര്‍ശകര്‍ പറയുന്നത് വിയോജിപ്പുകളെ അടിച്ചമര്‍ത്താനാണ് ചൈനലക്ഷ്യമിടുന്നതെന്നാണ്. എന്നാല്‍ ഇത് സ്ഥിരത നിലനിര്‍ത്താനാണെന്നാണ് ചൈനയുടെ വാദം.
നിയമമനുസരിച്ചുള്ള അടിച്ചമര്‍ത്തല്‍ കാരണം ഈ വര്‍ഷം കുറഞ്ഞത് 35 ഗ്രൂപ്പുകളെങ്കിലും പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായെന്ന് ആംനെസ്റ്റിയുടെ അന്താരാഷ്ട്ര ബോര്‍ഡ് ചെയര്‍മാന്‍ അഞ്ജുള മ്യ സിംഗ് ബെയ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.