റിയാദ് - ഭീകരാക്രമണം നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തയാറാക്കിയ റിമോട്ട് കണ്‍ട്രോള്‍ ബോട്ട് തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ആക്രമണത്തിന് തൊട്ടുമുമ്പാണ് അല്‍സ്വലീഫിനു സമീപം കമറാന്‍ ദ്വീപില്‍ ബോട്ട് വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. ബാബല്‍മന്ദബ് കടലിടുക്കിലും ചെങ്കടലിലും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഹൂത്തികള്‍ ഭീഷണി സൃഷ്ടിക്കുകയാണ്. അല്‍ഹുദൈദയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ നേരത്തെ ഒപ്പുവെച്ച സ്റ്റോക്ക്‌ഹോം കരാര്‍ വ്യവസ്ഥകള്‍ ഹൂത്തികള്‍ ലംഘിക്കുകയാണെന്നും സഖ്യസേന പറഞ്ഞു.