സ്‌പൈസ് ജെറ്റ് വിമാനം ബെല്‍ഗാം എയര്‍പോര്‍ട്ടില്‍ റണ്‍വേ മാറിയിറങ്ങി; പൈലറ്റുമാരെ മാറ്റി

ബെംഗളുരു- എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റ് നിര്‍ദേശിച്ച റണ്‍വേയ്ക്കു പകരം സ്‌പൈസ് ജെറ്റ് വിമാനം ബെല്‍ഗാം എയര്‍പോര്‍ട്ടില്‍ റണ്‍വേയുടെ മറ്റൊരു അറ്റത്തിറക്കി. വീഴ്ച വരുത്തിയ രണ്ടു പൈലറ്റുമാരേയും സ്‌പൈസ് ജെറ്റ് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഞായറാഴ്ച ഹൈദരാബാദില്‍ നിന്നെത്തിയ വിമാനമാണ് ബെല്‍ഗാമില്‍ റണ്‍വെ മാറിയിറങ്ങിയത്. റണ്‍വേ 26ല്‍ ലാന്‍ഡ് ചെയ്യാനാണ് എടിസി പൈലറ്റിനു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വിമാനം റണ്‍വേയുടെ മറ്റൊരു അറ്റമായ റണ്‍വേ 8ല്‍ ഇറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായാണ് ഇറങ്ങിയതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവരുടെ നിര്‍ദേശ പ്രകാരം കമ്പനി ഉടന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
 

Latest News