Sorry, you need to enable JavaScript to visit this website.

അഴിമതിക്കേസിൽ ഖാലിദ സിയക്ക് അഞ്ചു വർഷം തടവ്

ധാക്ക- ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് പ്രതിപക്ഷപാർട്ടിയായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി  നേതാവുമായ ഖാലിദ സിയയെ അഴിമതിക്കേസിൽ ധാക്കയിലെ പ്രത്യേക കോടതി അഞ്ചു വർഷം തടവിനു ശിക്ഷിച്ചു. 72 കാരിയായ ഖാലിദയുടെ മകൻ താരിഖ് റഹ്മാനും മറ്റു നാലു പേർക്കും 10 വർഷത്തെ തടവും കോടതി വിധിച്ചു. 21 ദശലക്ഷം ടാക്ക (2.52 ലക്ഷം ഡോളർ) സിയ ഓർഫനേജ് ട്രസ്റ്റ് എന്ന കടലാസ് സംഘടനയിലൂടെ വിദേശത്തു നിന്നും അനധികൃതമായി കൈപ്പറ്റിയെന്നാണ് കേസ്. ഈ ട്രസ്റ്റ് വെറും കടലാസിൽ മാത്രം ഒതുങ്ങിയ സംഘടനയാണെന്നും 200106 കാലയളവിൽ ഖാലിദ പ്രധാനമന്ത്രിയായിരിക്കെ ഈ സംഘടനയുടെ പേരിൽ വൻതോതിൽ പണം വാരിക്കൂട്ടിയെന്നുമാണ്് ആന്റി കറപ്ഷൻ കമ്മീഷൻ 2014ൽ ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഈ കേസിന്റെ വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ തനിക്കെതിരെ ചുമത്തിയ കുറ്റം ചോദ്യം ചെയ്ത്  2014 നവംബറിൽ ഖാലിദ രണ്ടാം തവണയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കീഴ് കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാനായിരുന്നു സുപ്രീം കോടതി വിധി.
 

Latest News