ലോസാഞ്ചലസ്- യു.എസ് ഫിലിം സെറ്റില്‍ സിനിമ ചിത്രീകരിക്കുന്നതിനിടെ നടന്റെ തോക്കില്‍നിന്നുതിര്‍ന്ന വെടിയേറ്റ് മരിച്ച ഛായാഗ്രാഹക ഹലീന ഹച്ചിന്‍സിനെ ന്യൂ മെക്‌സിക്കോയില്‍ മെഴുകുതിരി തെളിയിച്ച് അനുസ്മരിച്ചു.
അല്‍ബുക്കര്‍ക്കിയില്‍ നടന്ന പരിപാടിയില്‍ സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.
വ്യാഴാഴ്ച പാശ്ചാത്യ സിനിമയായ റസ്റ്റിന്റെ സെറ്റില്‍ നടന്‍ അലക് ബാള്‍ഡ്വിന്‍ ഒരു പ്രോപ് ഗണ്‍ ഉപയോഗിച്ചാണ് ഹച്ചിന്‍സിനെ വെടിവച്ചത്. തോക്ക് സുരക്ഷിതമാണെന്ന് ബാള്‍ഡ്വിനോട് പറഞ്ഞിരുന്നു.
സംഭവം സിനിമാ സെറ്റുകളിലെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.