Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് സിങ്കപൂര്‍ നീക്കി

ന്യൂദല്‍ഹി- കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സിങ്കപൂര്‍ ഉപാധികളോടെ നീക്കി. രാജ്യത്ത് നിലവിലുള്ള കര്‍ശന സന്ദര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ഒക്ടോബര്‍ 26 മുതല്‍ പ്രവേശനം അനുവദിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന സിങ്കപൂര്‍ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും, മരണ-ഗുരുതര രോഗാവസ്ഥയിലുള്ളവര്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിസയുള്ളവര്‍ ഉള്‍പ്പെടെ മറ്റു വിഭാഗങ്ങളിലുള്ള യാത്രക്കാരെ ഒരിക്കലും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. 

പ്രവേശന അനുമതിക്ക് യോഗ്യരായ യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധിച്ച ആര്‍ടി-പിസിആര്‍ ഫലം കാണിക്കം. സിങ്കപൂരില്‍ വന്നിറങ്ങിയാല്‍ ഉടന്‍ വീണ്ടും ടെസ്റ്റ് ചെയ്യുകയും 10 ദിവസം പ്രത്യേക ക്വാരന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയും വേണം.
 

Latest News