ലഖ്‌നൗ- നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. യോഗേഷ് ഗൗതം (28), ഭാര്യ സപ്ന ഗൗതം (24), നികിത സിങ് (19), പ്രിയ (20), നിധി ഖന്ന (28) എന്നിവരെയാണ് യുപിയിലെ ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും ഗാസിയബാദ് സ്വദേശികളാണ്. വിഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇതുകാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. അശ്ലീല വിഡിയോ ചാറ്റ്, ലൈവ് പോണ്‍ തുടങ്ങിയവയായിരുന്നു വെബ്‌സൈറ്റിലൂടെ ചെയ്തിരുന്നത്.
ഗുജറാത്തിലെ രാജ്‌കോട്ട് പൊലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീല വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്‌കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് സൈബര്‍ സെല്ലിന്റെ ഉള്‍പ്പെടെ സഹായത്തോടെയാണ് ഗാസിയാബാദ് പോലീസ് സംഘത്തെ കുടുക്കിയത്.
അശ്ലീല വെബ്‌സൈറ്റില്‍, മിനിറ്റിന് 234 രൂപ വിഡിയോ കോളിനായി ഈടാക്കിയായിരുന്നു ഇവരുടെ തുടക്കമെന്ന് ഗാസിയബാദ് എസ്പി നിപുന്‍ അഗര്‍വാള്‍ പറഞ്ഞു. ഈ പണത്തിന്റെ പകുതി യോഗേഷിനും സപ്നയ്ക്കും ലഭിച്ചിരുന്നു. പിന്നീട്, ഓസ്‌ട്രേലിയയില്‍നിന്നുള്ള ഒരാളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇവര്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങി. ആളുകള്‍ക്ക് നേരിട്ട് മൊബൈല്‍ നമ്പര്‍ നല്‍കി, വിഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇക്കാര്യത്തിനാണ് അറസ്റ്റിലായ മൂന്നു യുവതികളെ റിക്രൂട്ട് ചെയ്തത്. രാജ്‌നഗറില്‍ ആഡംബര ഫ്‌ലാറ്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു.
വിഡിയോ കോളിനിടെ, നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ച് പണംതട്ടുകയുമായിരുന്നു. യോഗേഷിന്റെയും സപ്നയുടെയും പേരിലുള്ള എട്ടു ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നാല് അക്കൗണ്ടുകളിലായി 3.6 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിംകാര്‍ഡുകള്‍ മാറ്റിമാറ്റി ഉപയോഗിക്കുന്നതായിരുന്നു പ്രതികളുടെ രീതി. ഒരാളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്താല്‍ പിന്നീട് ആ സിംകാര്‍ഡ് നശിപ്പിക്കും. പ്രതികളില്‍നിന്ന് സെക്‌സ് ടോയ്‌സും ആഭരണങ്ങളും നാല് മൊബൈല്‍ ഫോണുകളും മൂന്നു ചെക്ക് ബുക്കുകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ബാക്ക് ഇടപാടുകളുടെ രേഖകള്‍ ഉപയോഗിച്ച് കൂടുതല്‍ ഇരകളുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.