വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസ്  പ്രതി ആകാശ് തില്ലങ്കേരിക്ക് പരിക്കേറ്റു 

തലശേരി- വാഹനാപകടത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് പരിക്ക്.  ആകാശും സുഹൃത്തുക്കളായ അശ്വിന്‍, ഷിബിന്‍, അഖില്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ കൂത്തുപറമ്പിനടുത്ത് നീര്‍ വേലിയില്‍  ഇന്നു പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്. മണ്‍തിട്ടയില്‍ തട്ടിയാണ് അമിത വേഗതയിലെത്തിയ കാര്‍ മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ സുഹൃത്തായ അശ്വിന്റെ  നില ഗുരുതരമാണ്. പരിക്കേറ്റവര്‍ തലശ്ശേരിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു
 

Latest News