Sorry, you need to enable JavaScript to visit this website.

ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് വെറും പഞ്ചസാര പൊടിയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി

ബീട്- ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഈ ലഹരിമരുന്നെല്ലാം വെറും പഞ്ചസാര പൊടിയായി മാറുമെന്ന് അദ്ദേഹം പരിഹസിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍ലഹരി ശേഖരമാണ് പിടികൂടിയത്. ഈ കേസ് അന്വേഷിക്കുന്നതിനു പകരം കേന്ദ്ര ഏജന്‍സിയായ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാണെന്നും ഛഗന്‍ ആരോപിച്ചു.
 

Latest News