ചെന്നൈ- തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ബസില്‍ കയറി യാത്രക്കാരുമായി സംവദിച്ചത് കൗതുകമായി. ശനിയാഴ്ച ഒരു സിറ്റി ബസിലെ യാത്രക്കാര്‍ക്കാണ് സ്റ്റാലിന്‍ അത്ഭുതം സമ്മാനിച്ചത്.
സംസ്ഥാനത്തുടനീളമുള്ള ആറാമത്തെ മെഗാ കോവിഡ് -19 കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി നടന്ന വാക്‌സിനേഷന്‍ ക്യാമ്പിലേക്കുള്ള വഴിയിലാണ് മുഖ്യമന്ത്രി കണ്ണകി നഗറില്‍ എം -19 ബി കണ്ണകി നഗര്‍-ടി നഗര്‍ സര്‍വീസില്‍ കയറിയത്.
സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും സ്ത്രീകളോട് അന്വേഷിച്ചത്്.
ബസിലെ സ്ത്രീകളുടെ മുഖത്തെ സന്തോഷം തന്നിലേക്കും വ്യാപിച്ചതായി സ്റ്റാലിന് പിന്നീട് ട്വീറ്റ് ചെയ്തു.
தி. நகர் - கண்ணகி நகர் வழித்தட பேருந்தில் மாண்புமிகு முதலமைச்சர் @mkstalin அவர்கள் திடீரென ஆய்வு மேற்கொண்டு, பெண்களிடம் மகளிருக்கான இலவச பேருந்து பயண திட்டம் குறித்து கேட்டறிந்தார். pic.twitter.com/QbKwZKpB3i
— CMOTamilNadu (@CMOTamilnadu) October 23, 2021