ന്യൂയോര്‍ക്ക്- ഹോളിവുഡ് സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബാള്‍ഡ്വിന്‍ ഷൂട്ടിംഗ് സെറ്റില്‍ ഉതിര്‍ത്ത വെടിയുണ്ട ഒരു സ്ത്രീയുടെ ജീവനെടുത്തു. സുരക്ഷിതമാണെന്ന് പറഞ്ഞാണ് സംവിധായകന്‍ തോക്ക് അദ്ദേഹത്തിന് കൈമാറിയതെന്ന് കോടതി രേഖകള്‍ കാണിക്കുന്നു.
അസിസ്റ്റന്റ് ഡയറക്ടര്‍ ഡേവ് ഹാള്‍സിന് തോക്കില്‍ വെടിയുണ്ട ഉണ്ടെന്ന വിവരം അറിയില്ലായിരുന്നു. 'റസ്റ്റ്' സിനിമയുടെ സെറ്റില്‍ നടന്ന സംഭവത്തില്‍ ഛായാഗ്രാഹകയായ ഹലീന ഹച്ചിന്‍സ് നെഞ്ചില്‍ വെടിയേറ്റു മരിച്ചു. അവരുടെ പിന്നില്‍ നിന്ന സംവിധായകന്‍ ജോയല്‍ സൗസയ്ക്ക് പരിക്കേറ്റു.
തോളിന് പരിക്കേറ്റ 48-കാരന് അടിയന്തിര ചികിത്സ ലഭിക്കുകയും പിന്നീട് ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങുകയും ചെയ്തു.
ന്യൂ മെക്‌സിക്കോയിലെ സാന്താ ഫെയിലെ കോടതിയില്‍ ഒരു സെര്‍ച്ച് വാറന്റ് ഫയല്‍ ചെയ്തപ്പോള്‍ പോലീസ് അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു.
ബാള്‍ഡ്വിന്റെ രക്തക്കറയുള്ള വസ്ത്രം തോക്കിനൊപ്പം തെളിവായി എടുത്തിട്ടുണ്ട്. വെടിയുണ്ടകളും മറ്റ് ആയുധങ്ങളും പോലീസ് സെറ്റില്‍ നിന്ന് പിടിച്ചെടുത്തു.