Sorry, you need to enable JavaScript to visit this website.

മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരള്‍ എയര്‍ ആംബുലന്‍സില്‍ കോഴിക്കോട്ടെത്തിച്ചു

കോഴിക്കോട്- മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരള്‍ തിരുവനന്തപുരത്തുനിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് കോഴിക്കോട്ടെത്തിച്ചു.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് കുമാറിനാണ് (61) കരള്‍ മാറ്റിവെക്കുന്നത്.
റോഡ് മാര്‍ഗം അവയവം എത്തിക്കുന്നതിനെടുക്കുന്ന സമയദൈര്‍ഘ്യം പരിഗണിച്ചാണ് എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട്ടേക്കെത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആസ്റ്റര്‍ മിംസ് അധികൃതര്‍ നേരിട്ട് ബംഗളൂരുവില്‍ നിന്ന് എയര്‍ ആംബുലന്‍സ് എത്തിക്കുകയായിരുന്നു. 3.30 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എയര്‍ ആംബുലന്‍സ് 5.03 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും 5.30 ഓട് കൂടി ആസ്റ്റര്‍ മിംസിലെത്തുകയുമായിരുന്നു.
അവയവം ആശുപത്രിയിലെത്തും മുമ്പ് തന്നെ ശസ്ത്രക്രിയയ്ക്കാവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും ആസ്റ്റര്‍ മിംസില്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരിട്ട് ഓപറേഷന്‍ തിയേറ്ററിലെത്തിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയുമാണ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ഡോ. സജീഷ് സഹദേവന്‍ (ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി), സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗ്യാസ്‌ട്രോ സര്‍ജ•ാരായ ഡോ. സനൗഷിഫ്, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്യാസ്‌ട്രോ ടീം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. കിഷോറിന്റെയും ഡോ. രാഗേഷിന്റെയും നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ട്രാന്‍സ്പ്ലാന്റ് മാനേജര്‍ അന്‍ഫി മിജോ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.

 



                    
 

 

 

 

Latest News