മക്ക - തീര്‍ഥാടകരുടെയും വിശ്വാസികളുടെയും ഹറം ജീവനക്കാരുടെയും ശരീര ഊഷ്മാവ് പരിശോധിക്കാന്‍ സ്ഥാപിച്ചിരുന്ന തെര്‍മല്‍ ക്യാമറകള്‍ വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളില്‍നിന്ന് നീക്കം ചെയ്തു. ഇരുപതു മാസത്തിനു ശേഷമാണ് ഹറമിന്റെ പ്രവേശന കവാടങ്ങളില്‍നിന്ന് തെര്‍മല്‍ ക്യാമറകള്‍ നീക്കം ചെയ്തതെന്ന് ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ ബാധകമാക്കിയ മുന്‍കരുതലുകള്‍ ലഘൂകരിക്കുകയും ഹറമില്‍ നമസ്കാരങ്ങളില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി പെര്‍മിറ്റുകള്‍ നിര്‍ബന്ധമാക്കുകയും ഹറമില്‍ കഴിയുന്ന സമയത്തെല്ലാം തീര്‍ഥാടകരും വിശ്വാസികളും മാസ്കുകള്‍ ധരിക്കണമെന്ന വ്യവസ്ഥ ബാധകമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹറമിന്റെ പ്രവേശന കവാടങ്ങളില്‍ നിന്ന് മുഴുവന്‍ തെര്‍മല്‍ ക്യാമറകളും നീക്കം ചെയ്തതെന്ന് മുഹമ്മദ് അല്‍ജാബിരി പറഞ്ഞു.