തിരുവനന്തപുരം- അനുപമ അറിഞ്ഞാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യയുടെ ആരോപണം. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും അനുപമ പൂർണ്ണ ബോധാവസ്ഥയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണ്. വിവാഹമോചനത്തിന് ഒരുക്കമല്ലെന്ന് അനുപമയുടെ വീട്ടിൽ വരെ ചെന്ന് പറഞ്ഞു. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നൽകിയത്. പാർട്ടി കമ്മിറ്റിയിൽ ഒക്കെ ഒരുമിച്ച് ഇരിക്കുമ്പോൾ രണ്ടു പേരും ചേർന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞത്. 2011-ൽ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയതെന്നും അവർ പറഞ്ഞു.
പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി
വീണ്ടും വ്യാജവാർത്തകൾ പ്രചരിക്കുന്നു.
എന്തുദ്രോഹമാണ് പ്രവാസികൾ നിങ്ങളോട് ചെയ്യുന്നത്.
എന്തു നേട്ടമാണ് നിങ്ങൾക്ക് ഇതുകൊണ്ട് ലഭിക്കുന്നത്?
പ്രവാസികളെ ആശയക്കുഴപ്പത്തിലാക്കി വീണ്ടും വ്യാജവാർത്തകൾ പ്രചരിക്കുന്നു