ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 100 കോടിയെത്തിയ ചരിത്ര മുഹൂര്‍ത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോഡി വാക്‌സിനേഷന്‍ നേട്ടത്തെക്കുറിച്ചു സംസാരിച്ചത്. ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണിത്. ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്‌സിനേഷന്‍ എന്ന റെക്കോര്‍ഡ് കുറിച്ചതെന്നും മോഡി വ്യക്തമാക്കി.