ലഖ്‌നൗ- ഇന്ധന വിലവര്‍ധനയ്ക്ക് വിചിത്ര ന്യായീകരണവുമായി യുപി മന്ത്രി ഉപേന്ദ്ര തിവാരി. വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് പെട്രോള്‍ ആവശ്യമായ നാലു ചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്നും 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ 100 കോടി ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കിയെന്ന പച്ചക്കള്ളവും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സൗജന്യ കോവിഡ് ചികിത്സ നല്‍കി, വീടുകള്‍ തോറും മരുന്നുകള്‍ വിതരണം ചെയ്തിട്ടുമുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുപിയില്‍ ഇന്ധന വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൗജന്യങ്ങള്‍ നല്‍കി ഇന്ധന വില വര്‍ധിപ്പിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് പ്രതിശീര്‍ഷ വരുമാനത്തെ അപേക്ഷിച്ച് പെട്രോള്‍, ഡീസല്‍ വിലകള്‍ വളരെ കുറവാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2014നു മുമ്പുള്ള കണക്കുകള്‍ എടുത്തു നോക്കുകയാണെങ്കില്‍ മോഡി-യോഗി സര്‍ക്കാരുകളുടെ കാലത്ത് പ്രതിശീര്‍ഷ വരുമാനം ഇരട്ടിച്ചതായി കാണാമെന്നും അദ്ദേഹം പറഞ്ഞു.