ലഖ്‌നൗ- തന്നോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത വനിതാ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഈ ഫോട്ടോ യോഗിയെ വളരെയേറെ അസ്വസ്ഥനാക്കിയിട്ടിണ്ടെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും ഹിന്ദിയില്‍ നല്‍കിയ ട്വീറ്റില്‍ പ്രിയങ്ക ആരോപിച്ചു. വനിതാ പോലീസുകാര്‍ക്കൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.
പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ദളിത് ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗങ്ങളെ കാണാന്‍ ആഗ്രയിലേക്ക് പോകുമ്പോഴാണ് ഫോട്ടോ എടുത്തത്.