വാഷിങ്ടന്‍- കാലാവസ്ഥാ റിപോര്‍ട്ട് വായിക്കുന്നതിനിടെ ചാനല്‍ സ്‌ക്രീനില്‍ ഭൂപടത്തിനു പകരം നീലച്ചിത്ര ദൃശ്യങ്ങള്‍ കാണിച്ച യുഎസ് ടിവി ചാനല്‍ ക്രെം 2 വെട്ടിലായി. ഞായറാഴ്ച വൈകുന്നേരം ആറു മണിക്കുള്ള കാലാവസ്ഥാ റിപോര്‍ട്ടിനിടെയാണ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പോണ്‍ ചിത്രം ആളുകള്‍ക്കു മുമ്പില്‍ വിളമ്പിയത്. കാലവസ്ഥാ വിദഗ്ധ മിഷേല്‍ ബോസും വാര്‍ത്താ അവതാരക കോഡ് പ്രോക്ടറും കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതൊന്നുമറിയാതെ ഇരുവരും റിപോര്‍ട്ട് തുടരുകയും ചെയ്തു. അബദ്ധം തിരിച്ചറിഞ്ഞ ഉടന്‍ കാലാവസ്ഥാ ദൃശ്യങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീട് 11 മണിക്കുള്ള വാര്‍ത്തയില്‍ ചാനല്‍ ക്ഷമാപണം നടത്തി. ഇത്തരം അബദ്ധം സംഭവിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ചാനല്‍ വക്താവ് ആനി ബെന്റ്‌ലി വ്യക്തമാക്കി. പ്രേക്ഷകരുടെ പരാതികളെ തുടര്‍ന്ന് സംഭവം പോലീസ് അന്വേഷിക്കുന്നുണ്ട്.