Sorry, you need to enable JavaScript to visit this website.

നടി ഗായത്രി സുരേഷിനൊപ്പം കാറില്‍  ഉണ്ടായിരുന്നത് താനല്ലെന്ന് ജിഷിന്‍ മോഹന്‍

കാക്കനാട്- വാഹനാപകടത്തിന് പിന്നാലെ നടി ഗായത്രി സുരേഷിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞ് വെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാഹനം നിര്‍ത്താതെ പോയതിന് രൂക്ഷമായ പ്രതികരണാണ് നടിക്കും സുഹൃത്തിനും നേരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.  ഗായത്രിക്കൊപ്പം അന്ന് വാഹനത്തില്‍ ഉണ്ടായത് സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആണെന്ന് സോഷ്യല്‍ മീഡിയയിലും ചില യൂട്യൂബ് ചാനലുകളും പ്രചാരണം നടക്കുകയുണ്ടായി. അതിന് പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ച് നടന്‍ ജിഷിന്‍ ഫേസ്ബുക്കില്‍ ലൈവ് എത്തിയിരിക്കുകയാണ്.  രണ്ട് മൂന്ന് ദിവസമായി ഒരു പ്രശ്‌നം ഇങ്ങനെ രൂക്ഷമായി പോയിക്കൊണ്ടിരിക്കുകയാണ്. ഗായത്രി സുരേഷിന്റെ വണ്ടി ആക്‌സിഡന്റ് ആയെന്നും കൂടെ ഉണ്ടായിരുന്നത് ജിഷിന്‍ ആണെന്നുമൊക്കെ. ആ ജിഷിന്‍ താനല്ല എന്ന് പറയാന്‍ വേണ്ടിയാണ് ലൈവ് വന്നിരിക്കുന്നത്. എന്റെ ഗര്‍ഭം ഇങ്ങനെ അല്ല എന്ന് പറഞ്ഞത് പോലെ താനല്ല ആ ജിഷിന്‍.
രണ്ട് ദിവസം മുന്‍പ് ഒരാള്‍ വീഡിയോ അയച്ച് തന്നിട്ട് പറഞ്ഞു അതില്‍ തന്റെ പേര് പറയുന്നുണ്ട് എന്ന്. ആ വീഡിയോയില്‍ പറയുന്നത് ഗായത്രിയുടെ കൂടെ ഉണ്ടായിരുന്നത് സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ ആണെന്നാണ്. ആളുടെ മുഖമൊന്നും വീഡിയോയില്‍ കാണിക്കുന്നില്ല. ഇതെന്താണ് തന്റെ പേര് പറയുന്നത് എന്ന് വിചാരിച്ചു. ഒന്നാമത് ഈ പേര് തന്നെ റെയര്‍ ആണ്. അതില്‍ താന്‍ ആശ്വസിച്ച് നില്‍ക്കുകയായിരുന്നു. പിന്നെ മനസ്സിലായി കുറേ പേര്‍ക്ക് ഈ പേര് ഉണ്ടെന്ന്.  ചീത്ത പറയുന്ന കമന്റുകള്‍ ആണ് ഈ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്. അത് ജിഷിനല്ലേ, വരദയുടെ ഹസ്ബന്‍ഡ് അല്ലേ എന്നൊക്കെയാണ് കമന്റുകള്‍. ഒരാളെ ഇങ്ങനെ തേജോവധം ചെയ്ത് വിഷമിപ്പിക്കുക എന്നതാണ്. ഈ പറയുന്ന ജിഷിന്‍ താനല്ല. മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത് ശരിയും. പക്ഷേ അതിനൊന്നും സമയമില്ല. ഒന്നാമത്തെ കാര്യം താന്‍ മദ്യപിക്കാറില്ല. മദ്യപിച്ചിരുന്നു. ഇപ്പോള്‍ ഒട്ടും മദ്യപിക്കാറില്ല. രാത്രി നേരത്തെ കാലത്ത് വീട്ടില്‍ എത്തുന്ന ആളാണ്. ഇതൊന്നുമല്ല കാര്യം. െ്രെഡവ് ചെയ്യുമ്പോ തട്ടുകയോ മുട്ടുകയോ ചെയ്യുന്നതൊക്കെ വേറെ വിഷയം. എന്നാല്‍ ഈ പറയുന്ന ആള്‍ താനല്ല എന്ന് മാത്രമാണ് അറിയിക്കാനുളളത്. ആ തെറ്റിദ്ധാരണ മാറ്റണം.  തനിക്കൊരു അച്ഛനും അമ്മയും ഉണ്ട്. അമ്മ അവിടെ വിഷമിച്ച് നില്‍ക്കുകയാണ്. നിന്നെപ്പറ്റി ഇങ്ങെനെയൊക്ക കേള്‍ക്കുന്നു, ഞാനെന്താ വിശ്വസിക്കേണ്ടത് എന്ന് അമ്മ ചോദിച്ചു. അമ്മയ്ക്ക് തന്നെ വിശ്വാസം ഇല്ലേ എന്ന് ചോദിച്ചു.  ഓ ഇവന്‍ ഡൈവേഴ്‌സ് ആകാന്‍ പോയല്ലോ എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. എന്തൊരു സന്തോഷമാണ് ആളുകള്‍ക്ക് ഒരാള്‍ ഡൈവോഴ്‌സ് ആകുന്നതൊക്കെ. ഇങ്ങനെ തലക്കെട്ടുകള്‍ വരുമ്പോള്‍ അതിന്റെയൊക്കെ അടിയില്‍ പോയി കമന്റ് ഇടുന്നവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 
 

Latest News