Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍നിന്ന് തെന്നിവീണ ഗര്‍ഭിണിയെ രക്ഷിച്ച പോലീസ് ഓഫീസര്‍ ഹീറോ ആയി

ന്യൂദല്‍ഹി- ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങാന്‍ ശ്രമിക്കവെ തെന്നിവീണ ഗര്‍ഭിണിയെ  റെയില്‍വേ പോലീസ് ഓഫിസര്‍ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദല്‍ഹിയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനില്‍നിന്നിറങ്ങാന്‍ ശ്രമിക്കവെ ബാലന്‍സ് നഷ്ടപ്പെട്ട് യുവതി വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്കു വീഴാതെ റെയില്‍വേ ഓഫിസര്‍ എസ്.ആര്‍. ഖണ്ടേകറാണ് രക്ഷിച്ചത്.

യുവതിക്കൊപ്പം ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. ആദ്യമിറങ്ങിയത് യുവതിയാണ്. യുവതിയെ രക്ഷിച്ചതിന് ഖണ്ടേകറിന് അഭിന്ദന പ്രവാഹമാണ്. റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശിവാജി സുത്തറാണ് രക്ഷപ്പെടുത്തിയ ഓഫീസറെ കണ്ടെത്തിയത്.

 

Latest News